ദേവാലയ ബന്ധനവും കോവിഡ് -19 ഉം ചില വിവേചന ചിന്തകൾ

രണ്ടായിരത്തി ഇരുപതിന്റെ ആരംഭം ലോകം എമ്പാടും ഉള്ള ആരാധനാലയ ബന്ധനത്തോടെ ആയിരുന്നല്ലോ. ഈ തലമുറയ്ക്ക് അത് പരിചയമുള്ളതായിരുന്നില്ല . എങ്കിലും മറ്റ്റുമാര്ഗങ്ങള് ഇല്ലാത്തതു കൊണ്ട്
അനുസരിക്കാതെ തരമില്ലതാനും.എന്തായിരിക്കും കാരണം ?ഒന്ന് ചിന്തിച്ചു നോക്കാൻ അൽപ സമയം എടുത്താൽ നന്നായിരിക്കും.

താഴെ പറയുന്ന്ന മുഴുവൻ കാര്യങ്ങൾക്കും എതിരഭിപ്രായങ്ങൾ ഉണ്ടായിരിക്കാം
നല്ലതുതന്നെ ആത്മീയമായി വിവേചിക്കേണ്ടവർ വിവേചിക്കട്ടെ , അതാണ് ലേഖാനോദ്ദേശം
“ആരാധനാലയങ്ങൾ അടച്ചപ്പോൾ ദൈവം ഭവനങ്ങളിൽ ആരാധന ആരംഭിച്ചു” പല ഫേസ്ബുക് വാട്സ് ആപ്പ് കൂട്ടായ്മകളിലും കണ്ട ആശ്വാസ വാക്കുകൾ ആണിത് .കേൾക്കുമ്പോൾ ശരിയാണ് എന്ന് തോന്നും എന്നാൽ അതിന്റെ അർത്ഥമെന്താണ് നേരത്തെ ഭവനങ്ങളിൽ ആരാധനയെ ഇല്ലായിരുന്നു എന്നാണോ ?ആരാധന വീടുകളിലും ഉണ്ടായിരുന്നു അതാണ് സത്യം . ദേവാലയങ്ങൾ അടച്ചിടപ്പെട്ടതിനു ആത്മീയമായി പ്രസക്തി ഉണ്ട് . ഈ ലേഖനകാരൻ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ വര്ഷങ്ങള്ക്കു മുൻപ് ഒരു ഓപ്പറേഷനുകളും നടത്താൻ ആവാത്ത വിധം ഓപ്പറേഷൻ തിയേറ്റർ അടച്ചിടേണ്ടി വന്നു അണുബാധ ആയിരുന്നു കാരണം .ശുദ്ധിചെയ്തുപലേടത്തുനിന്നും സാമ്പിൾ എടുത്തിട്ട് അണുബാധ ഇല്ലെന്നുറപ്പാക്കിയിട്ടാണ് വീണ്ടും തുറന്നതു. .ആരാധനാലയങ്ങൾ അടച്ചിട്ടതും ആത്മീയ അണുബാധയാൽ തന്നെ അല്ലെ?ആരാധനക്ക് ലുസിഫെറിനെ സൃഷ്‌ടിച്ച ദൈവം എപ്പോഴാണ് അവനെ ദൈവ സാന്നിധ്യത്തിൽ നിന്ന് പുറത്താക്കിയത് ? ശ്രദ്ധമാറിയപ്പോഴും അഹങ്കാരം വന്നപ്പോഴും .
ശരിയാണ് ദൈവസാന്നിധ്യത്തിൽ നിന്ന് മനുഷ്യനെ ദൈവം പുറത്താക്കിയില്ല,പക്ഷെ ആരാധനക്ക് ഉപയോഗിച്ചരുന്ന സ്ഥലങ്ങളെ ദൈവം അടച്ചു കളഞ്ഞു അല്ലെങ്കിൽ അടക്കാൻ അനുവദിച്ചു.
ആരാധന ആലയങ്ങളെ നിങ്ങൾ എന്തിനുപയോഗിച്ചു?{ചോദ്യം ലേഖകനോടും കൂടെയാണുകേട്ടോ}

യെരുശലേം ദേവാലയത്തിന്റെ അകത്തുവച്ച് മാത്രമേ യേശു ചാട്ടവാർ എടുത്തുള്ളൂ അവിടെയും കാരണം എന്തായിരുന്നു? ശ്രദ്ധ മാറിപ്പോയി
ദൂരെ നിന്ന് വന്നവർക്കു യാഗം കഴിക്കാൻ സഹായം അതാണ് പുറമെ നിന്ന് വരുന്നവരോട് പറഞ്ഞിരുന്നത് അല്പമൊക്കെ ശരിയായിരുന്നു താനും . പക്ഷെ ലക്‌ഷ്യം അറിയുന്ന യേശു അവിടെയും ചിലരെ പുറത്താക്കി . ശുദ്ധിയാക്കിയിട്ടു അകത്തു കടക്കാൻ അനുവദിച്ചു.
ചിന്തിച്ചുനോക്കുന്നതു നന്നായിരിക്കും ദൈവ സഭയുടെ ശ്രദ്ധമാറിയിട്ടുണ്ടോ ? അല്പലാഭത്തോടെ പലതും വില്പന ആരംഭിച്ചിരുന്നോ ? ഏതെങ്കിലും സഭക്ക് അക്കാര്യത്തിൽ വ്യത്യാസം ഉണ്ടായിരുന്നോ?
അതിനു ഇന്ന് നമ്മൾ തന്നെയല്ലേ ആലയം ദൈവം കൈപ്പണിയായതിൽ വസിക്കുന്നില്ലല്ലോ ? വളരെ ശരിയാണ് ,സഭാആരാധന മുടക്കെരുതെന്നും വചനമുണ്ട് . മുടങ്ങിയതല്ലേ ഇങ്ങനെയൊക്കെ പറഞ്ഞു വാദിക്കാം .
വചന ശുശ്രുഷകർ ഏറെയുള്ള ഇക്കാലത്തു ദൈവശബ്ദം കേള്കുക്കുന്നവർഇല്ലാതെ പോയി എന്നതല്ലേ സത്യം ? പ്രവാചകൻ എന്ന് പേരെടുത്തവരും,അപ്പോസ്തോലൻ എന്നുപേരെടുത്തവരും എല്ലാം {ഞാനുൾപ്പെടെ} മനസാന്തരപ്പെടേണ്ട സമയമായില്ലേ ?

ആത്മീയമായിചിന്തിക്കുമ്പോൾ വേദന തോന്നുന്നെങ്കിൽ നല്ലതാണു ,തിരുത്തപെടാൻ നമുക്ക് നിന്നുകൊടുക്കാം,’നീ മാനസാന്തരപെടുക അനുഗ്രഹിക്കപെടാൻ’ എന്നത് നല്ല പ്രസംഗവിഷയം തന്നെ പള്ളികൾ അടഞ്ഞുകിടന്നതിനു ആരാണ് മനസാന്തരപ്പെടേണ്ടത്?
ശ്രദ്ധ മാറാതെ നോക്കാം നമുക്ക് ദൈവത്തെ പ്രീതിപെടുത്താം അവൻ ഹൃദയങ്ങളെ അറിയുന്നു എന്ന് മനസിലാക്കാം .ശൂന്യമാക്കുന്ന മ്ലേഛത വിശുദ്ധ സ്ഥലത്തു നിൽക്കുന്നത് കാണുമ്പോൾ വീണ്ടെടുപ്പ് അടുത്ത് എന്ന് തിരിച്ചറിയാം . എന്തിനെയാണ് ശൂന്യമാക്കുന്നതു? ആരാണ് ശൂന്യ മാക്കുന്നതു? എന്താണ് മ്ലേച്ഛത എന്ന വാക്കുകൊണ്ട് ദൈവം ഉദ്ദേശിച്ചത് ?
സ്വയം കണ്ടെത്താൻ ശ്രമിക്കുക .
വലുതോ ചെറുതോ പാരമ്പര്യമോ ഏതു സഭയും ആകട്ടെ സകലതും അവന്റെ മുൻപിൽ നഗ്നവും മലർന്നതുമായി കിടക്കുന്നുവല്ലോ ?
ശ്രദ്ധ മാറരുത് ,അന്ത്യകാലമാണ് …സകലത്തെയും വിവേചിക്കുക

Dr John T Thelapuram

Leave a Reply

Your email address will not be published. Required fields are marked *