കോവിഡും മിന്നാമിനുങ്ങുകളും

ലോക് ഡൗൺ ഏതാണ്ട് കഴിയാറായ മട്ടാണ്. ജയിച്ചോ പരാജയപ്പെട്ടോഎന്നറിയാൻ റിസൽട്ട് നോക്കി ഇരിക്കുകയാണ് ഓരോ രാജ്യവും. ഇനിയും അടച്ചിടണോ ?എന്നും തുറക്കാറായില്ലെന്നും ഒക്കെ വാദിക്കുന്നവർ ഉണ്ട്. രണ്ടായാലും “ലോകാ സമസ്താ സുഖിനോ ഭവന്തു “നന്മ വരട്ടെ .ലോകത്തിനായി ആരോഗ്യത്തിൻ്റെ സൂര്യൻ ഉദിക്കട്ടെ.കോവിഡ് കാല ലോക് ഡൗണിൽ വീടിന് എതിർ വശത്തുള്ള പറമ്പിൽ ധാരാളം മിന്നാമിന്നികൾ വെട്ടിത്തിളങ്ങുന്ന തുകണ്ടു പല രാത്രികളിലും കണ്ണിന് മനസ്സിന് ഒക്കെ സുഖം തരുന്ന കാഴ്ച.നേരത്തേയും അതുണ്ടായിരുന്നു. കാണാൻ സമയമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.ഇത് മിന്നാമിനുങ്ങുകളുടെ കാലം ആണ്.നേരത്തെ സോഷ്യൽ മീഡിയകളിൽ കാണാത്തവരും ഇഷ്ടപ്പെടാതിരുന്നവരും എല്ലാം പുതു മാധ്യമ ഇടങ്ങളിലുണ്ട്. സുവിശേഷകരും .പ്രകാശത്തിലേക്ക് ആകർഷിക്കപ്പെടുക എന്നത് ഒരു ലോകതത്ത്വമാണ്. നിയോൺ ലൈറ്റുകളും കാതടപ്പിക്കുന്ന പാട്ട് പെട്ടികളും താളത്തിനൊത്ത് ചാടിക്കളിക്കുന്ന യുവജനസമൂഹവുംപലതരം ക്യാമറകളുടെ ആഡംബരവുംഒന്നും ഇല്ലാതെ സുവിശേഷം പറയാൻ എല്ലാവരും പഠിച്ചിരിക്കുന്നു . അല്ലെങ്കിൽ പഠിപ്പിച്ചു എന്നും പറയാം . നന്നായിരിക്കുന്നു ദൈവം ഒരു സോഷ്യലിസം സുവിശേഷ വേലയുടെ കാര്യത്തിൽ തൽക്കാലത്തേക്ക് സാദ്ധ്യമാക്കിത്തന്നു. ഇരുട്ടിൽ തിളങ്ങുന്നമിന്നാമിന്നികൾ .വലിയതും ചെറിയതും എല്ലാവരും ഒരുപോലെ ലൈവിലുണ്ട്.പുതു തലമുറ ഫോൺ ഉണ്ടെങ്കിൽ ആർക്കും മിന്നാമിന്നി ആകാംഇത് ഇരുട്ടിൽ തിളങ്ങുന്ന ചെറു ശുശ്രൂഷകരുടെ കാലം .അയൽപക്കങ്ങളിൽ ഓടിച്ചെന്ന് പ്രാർത്ഥിക്കാൻ കഴിയുന്ന ചെറുപ്രകാശങ്ങളുടെ കാലം. അന്ത്യകാലത്ത് ഞാൻ എൻ്റെ അത്മാവിനെ സകല ജഡത്തിൻ്റെ മേലും പകരും എന്ന് പറഞ്ഞവൻ വാക്ക് മാറ്റാറില്ലല്ലോ? ലോകപ്രശസ്ത സുവിശേഷകരെ മുറിക്കകത്തിരുത്തി അനേക മിന്നാമിനുങ്ങുകളെ തുറന്നു വിടുന്ന ദൈവീക ജ്ഞാനത്തെ നമിക്കുന്നു ‘ .ഇത് വായിക്കുന്ന സുഹൃത്തേ നിങ്ങളുടെ പ്രകാശം തിരിച്ചറിയുകദൈവം നിങ്ങൾക്ക് അനുകൂലം

Leave a Reply

Your email address will not be published. Required fields are marked *